കുട്ടികൾക്ക് കൗതുകമായി വിസ്മയം പ്രദർശനം

ഈങ്ങാപ്പുഴ: കൈതപ്പൊയിൽ ജി.എം.യു.പി സ്കൂളിൽ വിസ്മയം-2018 പ്രദർശനം താമരശ്ശേരി എ.ഇ.ഒ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. പഴയകാല ഉപകരണങ്ങളുടെ പ്രദർശനം നമ്മുടെ പൂർവ പാരമ്പര്യം ഒാർമപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രവൃത്തി പരിചയം, ഭാഷ തുടങ്ങിയ മേഖലകളിലാണ് പ്രദർശനം സംഘടിപ്പിച്ചത്. ശാസ്ത്ര പരീക്ഷണങ്ങൾ, ഗണിത ശാസ്ത്ര പഠനോപകരണങ്ങൾ, പാറ്റേണുകൾ, പ്രവർത്തന മാതൃകകൾ, നിശ്ചല മാതൃകകൾ, ഗണിത മാഗസിൻ, ആർട് ആൻഡ് ക്രാഫ്റ്റ്, വസ്തുക്കൾ, പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പ്രിൻറിങ്, പാഴ് വസ്തുക്കൾ കൊണ്ടുള്ള കരകൗശല വസ്തുക്കൾ, പഴയകാല ഗൃഹോപകരണങ്ങൾ, പഴയ ആയുധങ്ങൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ, പഴയ പത്രങ്ങൾ, ഗ്രാമ ഫോണുകൾ, പുസ്തകങ്ങൾ, മാഗസിനുകൾ, ഒൗഷധ ഉദ്യാനം, സൗരയൂഥ മാതൃക, പുരാതന കാർഷിക ഉപകരണങ്ങൾ, നാണയ ശേഖരണങ്ങൾ, എഴുത്തോലകൾ, പഴയ അളവ് ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. പരിസ്തിഥി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ സന്തോഷ് ലിയോയുടെ ഫോട്ടോപ്രദർശനവും നടത്തി. ബി.പി.ഒ മെഹറലി, ഹെഡ്മാസ്റ്റർ എം.പി. അബ്ദുറഹിമാൻ, പി.ടി.എ പ്രസിഡൻറ് അബ്ദുൽ കഹാർ, കെ.ടി. ബെന്നി, കെ.വി. പരീത്, സിറാജ് വേഞ്ചേരി, സൈനുൽ ആബിദ്, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.