കക്കോടി: ബാലുശ്ശേരി-കോഴിേക്കാട് പാതയില്‍ കക്കോടി പാലം വളവില്‍ അപകടപരമ്പര. ഞായറാഴ്ച പുലര്‍ച്ചയോടെ കാറ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഈ ഭാഗത്ത് നിരന്തരം അപകടമുണ്ടാവുന്ന ഭാഗമാണ്. ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ വശം കൊടുക്കുമ്പോള്‍ പലപ്പോഴും തലനാരിഴക്കാണ് പല അപകടങ്ങളും ഒഴിവാകുന്നത്. റോഡിെൻറ മറുഭാഗം വളവിനോട് ചേര്‍ന്ന താഴ്ചയുള്ളതാണ്. അപകടസാധ്യതയുള്ളതിനാല്‍ വശങ്ങളില് ടാര്‍ വീപ്പയില്‍ വെച്ചരിക്കുകയാണ്. ഇരു ദിശയിലുള്ള വാഹനങ്ങള്‍ക്കും കാഴ്ച മറയ്ക്കുന്ന ഭാഗവുമാണ്. കേക്കാടിപാലം-കണ്ണാടിക്കല്‍ റോഡ് ജങ്ഷനും വളവിനു സമീപത്താണ്. ഗുഡ്സ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് നേരത്തെ അപകടം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.