യൂത്ത് ലീഗ് ഗ്രാമയാത്ര

ബാലുശ്ശേരി: ഏഴുകണ്ടി ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന യാത്രയുടെ പ്രചാരണാർഥം ഗ്രാമയാത്ര നടത്തി. മനാഫ് ആശാരിക്കൽ നേതൃത്വം നൽകിയ ഗ്രാമയാത്ര വൈകീട്ട് ഏഴുകണ്ടിയിൽ സമാപിച്ചു. സമാപന സമ്മേളനം മുസ്ലിംലീഗ് ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു. ഷംസീർ ആശാരിക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം യൂസുഫ് പടനിലം മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എഫ് പാലക്കാട് ജില്ല സെക്രട്ടറി ബിലാൽ, ബഷീർ ഏഴുകണ്ടി, പി. മൊയ്തീൻ, സി.പി. നൗഷാദ്, പി.കെ. നാസർ, ഷാനവാസ് കുറുമ്പൊയിൽ എന്നിവർ സംസാരിച്ചു. ടി.എം. നൗഷാദ് നന്ദി പറഞ്ഞു. സി.പി. റാഷിഖ്, കെ.കെ. ഷംസുദ്ദീൻ, ഫാസിൽ കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.