മക്കട അയ്യപ്പൻ വിളക്കിന് സ്വീകരണം

കക്കോടി: മക്കട അയ്യപ്പഭക്തസംഘം 15ാം അയ്യപ്പൻ വിളക്കിന് കക്കോടി ബസാറിൽ കക്കോടി മുസ്ലിം ലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ബസാറിൽ അയ്യപ്പ ഭക്ത സംഘത്തി​െൻറ വിളക്കിന്, കക്കോടി മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രണാമം എന്ന ഫ്ലക്സ് ബോർഡ് പിടിച്ച് ലീഗ് നേതാക്കൾ എത്തി. അബ്ദുൽ സമദ്, അബൂബക്കർ, നിയാസ്, സക്കീർ എന്നിവർ നേതൃത്വം നൽകി. മുട്ടോളി വിഷ്ണു ക്ഷേത്രത്തിൽ നിന്ന് ബാലുശ്ശേരി റോഡിലുടെ പ്രണാമങ്ങൾ ഏറ്റുവാങ്ങി അമ്പലത്ത് കാവിലേക്ക് ഉള്ള ഘോഷയാത്ര മക്കട ശാസ്താ മന്ദിരത്തിലാണ് അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.