ഭിന്നശേഷി വിദ്യാർഥികള്‍ക്ക് കൈത്താങ്ങായി ഉപകരണ വിതരണം

താമരശ്ശേരി: കൊടുവള്ളി ബി.ആർ.സിയുടെ കീഴിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി വിതരണോദ്ഘാടനം നിർവഹിച്ചു. താമരശ്ശേരി ബി.ആർ.സി ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഇ.ഒ എൻ.പി. മുഹമ്മദ് അബ്ബാസ് അധ്യക്ഷതവഹിച്ചു. ബി.പി.ഒ വി.എം. മെഹറലി സ്വാഗതം പറഞ്ഞു. ബി.ആര്‍.സി ട്രെയിനര്‍ സി.കെ. സദാനന്ദന്‍, റുബീന എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.