എയ്ഡ്സ് ബോധവത്​കരണ റാലി നടത്തി

പന്തീരാങ്കാവ്: ലോക എയ്ഡ്സ് ദിനത്തിൽ പന്തീരാങ്കാവിൽ ബോധവത്കരണ റാലി, ഫ്ലാഷ് മോബ്, തെരുവ് നാടകം എന്നിവ നടത്തി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, ഒളവണ്ണ ഗ്രാമപഞ്ചായത്ത്, ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം, കെസ് കെയർ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. റാലി ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി ഉദ്ഘാടനം ചെയ്തു. റാലിക്ക് ശേഷം പന്തീരാങ്കാവ് പി.വി.എസ് നഴ്സിങ് കോളജ് വിദ്യാർഥിനികൾ ഫ്ലാഷ് മോബും തെരുവു നാടകവും അവതരിപ്പിച്ചു. പന്തീരാങ്കാവ് എച്ച്.എസ്.എസ്, ഗുരുവായൂരപ്പൻ കോളജ് എൻ.എസ്.എസ് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. സമാപന പരിപാടി ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് പാലാത്തൊടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ടി.പി. സുമ അധ്യക്ഷത വഹിച്ചു. സ്മിജോ സെബാസ്റ്റ്യൻ എയ്ഡ്സ് ദിന സന്ദേശം നൽകി. മെഡിക്കൽ ഓഫിസർ സാജിത ബീഗം, ഹെൽത്ത് ഇൻസ്പെക്ടർ അജയകുമാർ, എൻ. രവീന്ദ്രനാഥൻ, എൻ. മുരളീധരൻ, ലിബിയ ബേബി, കരോളിൻ ജോസഫ് എന്നിവർ സംസാരിച്ചു. photo Flash mob PKv എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പന്തീരാങ്കാവ് പി.വി.എസ് നഴ്സിങ് വിദ്യാർഥികൾ നടത്തിയ ഫ്ലാഷ് മോബ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.