പിണറായി സർക്കാർ വിശ്വാസികളെ വെല്ലുവിളിക്കുന്നു ^എൻ.പി. രാമദാസ്

പിണറായി സർക്കാർ വിശ്വാസികളെ വെല്ലുവിളിക്കുന്നു -എൻ.പി. രാമദാസ് മേപ്പയൂർ: വിശ്വാസികൾക്ക് സൗകര്യം ചെയ്തുകൊടുക്കാൻ ബാധ്യതയുള്ള പിണറായി സർക്കാർ അവരെ വെല്ലുവിളിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി എൻ.പി. രാമദാസ് പറഞ്ഞു. കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോർച്ച േപരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂരിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. വിഷ്ണു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് എൻ. ഹരിദാസ്, വി.സി. ബിനീഷ്, കെ. വിഷ്ണു, രജീഷ് കണ്ടോത്ത്, എ. ബാലചന്ദ്രൻ, രാജീവൻ ആയടത്തിൽ, ബൈജു കൊഴുക്കല്ലൂർ, മധു പുഴയരികത്ത്, ബാബു പുളിക്കൂൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.