സ്വകാര്യ മൊബൈൽ ടവർ നിർമാണം: പരിസരവാസികൾ പ്രക്ഷോഭത്തിലേക്ക്

മുക്കം: കുറ്റിപാല പടിഞ്ഞാറെ പുറ്റാട്ട് പട്ടികജാതി കോളനിക്കു സമീപം സ്വകാര്യ കമ്പനിയുടെ മൊബൈൽ ഫോൺ ടവർ നിർമാണത്തിനുള്ള നീക്കത്തിനെതിരെ പരിസരവാസികൾ പ്രക്ഷോഭത്തിലേക്ക്. ഒരു മാസം മുമ്പാണ് തച്ചോട്ടിൽ തടത്തിൽ മൊബൈൽ ടവർ നിർമാണത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചത്. അറുപതോളം കോളനി കുടുംബങ്ങൾ താമസിക്കുന്നിടത്താണ് ടവർ നിർമിക്കുന്നത്. ഇതിനുള്ള കുഴി നിർമിച്ച് ആദ്യഘട്ട കോൺക്രീറ്റ് നടപടികൾ പൂർത്തിയാക്കി. ബാക്കിയുള്ള പണികൾക്ക് മെറ്റലും കമ്പിയുമിറക്കി. ഇതിനെതിരെ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ജില്ല കലക്ടർക്കും ജോർജ് എം. തോമസ് എം.എൽ.എക്കും പരാതി നൽകിയിട്ടുണ്ട്. ടവർ ജനവാസമില്ലാത്ത ഭാഗത്തേക്ക് മാറ്റണമെന്നു കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. MKMUC 1 മുക്കം കുറ്റിപാലയിൽ സ്വകാര്യ മൊബൈൽ കമ്പനിക്ക് ടവർ നിർമാണത്തിനുള്ള കുഴിയെടുത്ത നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.