നാടന്‍ ഭക്ഷ്യമേളയും കൈയെഴുത്ത് മാസിക പ്രകാശനവും

പേരാമ്പ്ര: കൈതക്കൽ പുറ്റാട് ഗവ. എല്‍.പി സ്‌കൂളില്‍, വിദ്യാർഥികള്‍ തയാറാക്കിയ കേര ചാരുഗീതം കൈയെഴുത്ത് മാസികയുടെ പ്രകാശനവും, മടങ്ങാം നമുക്ക്, വീണ്ടെടുക്കാം എന്ന ബാനറില്‍ നാടന്‍ ഭക്ഷണമേളയും ബോധവത്കരണവും നടത്തി. കൈയെഴുത്ത് മാസിക പ്രകാശനം ഡയറ്റ് വടകര സീനിയര്‍ െലക്ചറർ കെ.പി. പുഷ്പ പ്രകാശനം ചെയ്തു. നാടന്‍ ഭക്ഷണമേള പേരാമ്പ്ര ബി.പി.ഒ കെ.വി. വിനോദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നിതേഷ് തെക്കേലത്ത് അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി കോ ഒാഡിനേറ്റര്‍മാരായ സി. ഷീബ, എന്‍. ഹസീന, സ്‌കൂള്‍ റിേസാഴ്‌സ് ഗ്രൂപ് പേഴ്‌സണ്‍ ടി. രാജേശ്വരി, എം.പി.ടി.എ പ്രസിഡൻറ് അബിന സുനില്‍, ഇ. മജീദ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ.ടി. വസന്ത സ്വാഗതവും പി.കെ. കാസിം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.