ഡിഫ്തീരിയ സംശയം; വിദ്യാർഥികൾക്ക് പ്രതിരോധകുത്തിെവപ്പ് നല്‍കി

ചേളന്നൂര്‍: സഹവിദ്യാർഥിക്ക് ഡിഫ്തീരിയ ബാധിച്ചെന്ന സംശയത്തിൽ ചേളന്നൂർ ശ്രീനാരായണഗുരു കോളജിലെ 243 വിദ്യാര്‍ഥികൾക്ക് പ്രതിരോധകുത്തിവെപ്പ് നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിച്ച കോളജിലെ ബിരുദ വിദ്യാർഥിക്ക് ഡിഫ്തീരിയ ലക്ഷണമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സഹപാഠികളായ വിദ്യാര്‍ഥികള്‍ക്ക് ഇരുവള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ നേതൃത്വത്തില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കി. പരിശോധനയിൽ ഡിഫ്തീരിയ സ്ഥിരീകരിച്ചിട്ടില്ല. വിദ്യാര്‍ഥിയുടെ പരിസരവാസികളായ 147 പേര്‍ക്കും കുത്തിവെപ്പ് നല്‍കി. മെഡിക്കല്‍ ഓഫിസര്‍ സരിത പുരുഷോത്തമന്‍, പി.എച്ച്.എന്‍ ഉഷാകുമാരി, ജെ.പി.എച്ച്.എന്‍. ഭവിത, സ്വപ്‌ന, ശ്രീരഞ്ജിനി, നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.പി. മുരളി ബോധവത്കരണ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.