പന്നൂര്‍ വെസ്​റ്റ്​ എ.എം.എല്‍.പി സ്‌കൂളില്‍ വിസ്മയം 2018 പ്രദർശനം

പന്നൂര്‍ വെസ്റ്റ് എ.എം.എല്‍.പി സ്‌കൂളില്‍ വിസ്മയം 2018 പ്രദർശനം കൊടുവള്ളി: വിസ്മയക്കാഴ്ചകളൊരുക്കി പന്നൂര്‍ വെസ്റ്റ് എ.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച വിസ്മയം-2018 ശ്രദ്ധേയമായി. വിവിധ ശില്‍പശാലകളിലൂടെ വിദ്യാർഥികള്‍ പരിശീലിച്ച ഉൽപന്നങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം പുതുതലമുറക്ക് അന്യമായ പഴയകാല വസ്തുക്കളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. സ്‌കൂളില്‍ നടത്തിയ ശില്‍പശാലകളില്‍നിന്നും വിദ്യാർഥികളും രക്ഷിതാക്കളും പരിശീലിച്ച വായന കാര്‍ഡ്, ഗണിത പഠനോപകരണങ്ങള്‍, ശാസ്ത്ര പരീക്ഷണങ്ങള്‍, ആര്‍ട്ട് ആൻഡ് ക്രാഫ്റ്റ്, പാഴ്വസ്തുക്കള്‍ െകാണ്ടുള്ള കരകൗശല വസ്തുക്കള്‍, അലങ്കാര വസ്തുക്കള്‍, േക്ല മോഡൽ, പേപ്പര്‍ ക്രാഫ്റ്റ്, വെജിറ്റബിള്‍ പ്രിൻറിങ് തുടങ്ങിയവയാണ് പ്രദര്‍ശിപ്പിച്ചത്. കൂടാതെ, സ്‌കൂളിലെ 116 വിദ്യാർഥികളും വീടുകളില്‍നിന്നും തയാറാക്കിയ കുടുംബ മാസികകളും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. പഴയകാലത്തെ ഗ്രഹോപകരണങ്ങള്‍, ആയുധങ്ങള്‍, നാണയങ്ങള്‍, ഗ്രാമഫോണുകള്‍ തുടങ്ങിയവയും കരിഞ്ചോല, കണ്ണപ്പന്‍കുണ്ട് എന്നിവിടങ്ങളിലെ ദുരന്തമുഖത്തുനിന്നും മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് പന്നൂര്‍ പകര്‍ത്തിയ ദുരന്ത ദൃശ്യങ്ങളും കാണികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കി. പ്രദര്‍ശനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് യു.പി. നഫീസ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.കെ. ജാഫര്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ വി. മുരളീകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡൻറ് പി.കെ. അബ്ദുസ്സലാം, കെ. ഹുസ്സൈന്‍, കെ. ഇസ്മയില്‍, എം.സി. മുഹമ്മദലി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക റുഖിയ്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു. ചിത്രം: Kdy-2 pannoor west amlps .jpg പന്നൂര്‍ വെസ്റ്റ് എം.എം.എല്‍.പി സ്‌കൂളില്‍ നടന്ന വിസ്മയം പ്രദര്‍ശനത്തില്‍നിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.