പാക്കവയലിൽ നെൽകൃഷിയിറക്കാൻ പദ്ധതി

അത്തോളി: തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ തരിശായി കിടന്ന . പൊതുജന പങ്കാളിത്തത്തോടെ 75 ഏക്കർ സ്ഥലത്താണ് നെൽകൃഷിയിറക്കി പൊന്നുവിളയിക്കാൻ പഞ്ചായത്തും കൃഷിഭവനും രംഗത്തിറങ്ങുന്നത്. ഇതി​െൻറ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ നടന്ന നിലമൊരുക്കൽ പ്രവൃത്തി ചേളന്നൂർ ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്റ്റീന സുരേഷ് ഉദ്ഘാടനം ചെയ്തു. തലക്കുളത്തൂർ വികസനകാര്യ അധ്യക്ഷൻ കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി. ദിവാകരൻ, ജയന്തി രാജൻ, ഉഷ പ്രകാശം എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ടി. രൂപക് സ്വാഗതവും കെ. ജിഗീത നന്ദിയും പറഞ്ഞു. കൃഷി വകുപ്പി​െൻറ തരിശു നെൽകൃഷി, സുസ്ഥിര നെൽകൃഷി, മണ്ണ് പരിപോഷണം ആത്മ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തി​െൻറ സംയുക്ത ജനകീയാസൂത്രണ പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പാക്കവയൽ പാടശേഖര സമിതികളാണ് കൃഷിക്ക് നേതൃത്വം നൽകുക. 40 വർഷമായി തരിശായി കിടക്കുന്ന പാക്കവയലിൽ സ്ഥലമുടമകളുെടയും പാടശേഖര സമിതിയുെടയും സഹകരണത്തോടെയാണ് കൃഷിക്ക് പദ്ധതിയിട്ടത്. തലക്കുളത്തൂരി​െൻറ നെല്ലറയെന്നറിയപ്പെടുന്ന പ്രദേശമാണ് പാക്കവയൽ. ഈ പേര് വീണ്ടെടുക്കാനാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.