പുതുപ്പാടിയിലെ അയൽക്കൂട്ടങ്ങൾ കുടുംബശ്രീ സ്കൂൾ രണ്ടാംഘട്ടത്തിലേക്ക്

ഈങ്ങാപ്പുഴ: കുടുംബശ്രീ സംഘടനാ സംവിധാനത്തെ ശാക്തീകരിക്കുന്നതിനായുള്ള കുടുംബശ്രീ സ്കൂളി​െൻറ രണ്ടാം ഘട്ടത്തി​െൻറ ഭാഗമാകുകയാണ് പുതുപ്പാടിയിലെ അയൽക്കൂട്ടങ്ങൾ. ഡിസംബർ ഒന്നു മുതൽ ആരംഭിക്കുന്ന ക്ലാസുകൾ ജനുവരി 13ന് സമാപിക്കും. അയൽക്കൂട്ട അംഗങ്ങൾക്ക് വിവിധ വിഷയങ്ങളിൽ ബോധവത്കരണം നടത്തുന്ന ഈ സാമൂഹികാധിഷ്ഠിത പരിശീലന പരിപാടിയിൽ ആറു വിഷയങ്ങളിലാണ് ക്ലാസുകൾ നടക്കുക. 12 മണിക്കൂർ ക്ലാസിൽ പങ്കെടുത്ത് അറിവും അനുഭവങ്ങളും പങ്കുവെക്കുകയും തങ്ങളുടെ ഭാവിയെ സംബന്ധിച്ച് ഗൗരവമായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ് ഈ പ്രവർത്തനത്തി​െൻറ ലക്ഷ്യം. ഒന്നാം കുടുംബശ്രീ സ്കൂളിൽ എന്നപോലെ രണ്ടു മണിക്കൂർ വീതമുള്ള ആറു ക്ലാസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കുടുംബശ്രീ അയൽക്കൂട്ടം, കുടുംബശ്രീ പദ്ധതികൾ, അയൽക്കൂട്ടത്തിലെ കണക്കെഴുത്തി​െൻറ പ്രാധാന്യം, ധനമാനേജ്മ​െൻറ് കുടുംബത്തിലും അയൽക്കൂട്ടത്തിലും, ദാരിദ്ര്യ ലഘൂകരണത്തിൽ ഉപജീവനപ്രവർത്തനങ്ങൾക്കുള്ള പങ്ക്, ദുരന്തനിവാരണത്തിൽ അയൽക്കൂട്ടങ്ങൾക്കുള്ള പങ്ക് എന്നീ വിഷയങ്ങളാണ് ആറു ക്ലാസുകളിൽ പഠനവിധേയമാക്കുന്നത്. ഓരോ അയൽക്കൂട്ടത്തി​െൻറയും സൂക്ഷ്മതല വായ്പ ആസൂത്രണ ഫോം തയാറാക്കലും ലഘുസമ്പാദ്യം വായ്പ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സർവേയും ഇതി​െൻറ ഭാഗമായി സംഘടിപ്പിക്കും. പ്രവർത്തനങ്ങൾ ഡോക്യുമ​െൻറ് ചെയ്യുന്നതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്. എല്ലാ ക്ലാസിലും പങ്കെടുത്തു പഠനം വിജയകരമായി പൂർത്തീകരിക്കുന്ന അയൽക്കൂട്ടങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമാകും. ഫെബ്രുവരി മാസം നടത്തുന്ന അയൽക്കൂട്ട ഗ്രേഡിങ്ങിൽ ഈ സർട്ടിഫിക്കറ്റ് നിർണായകമാണ്. ഒരു എ.ഡി.എസിലെ ഏഴ് അയൽക്കൂട്ടങ്ങൾക്ക് ഒരു റിസോഴ്‌സ് പേഴ്സൻ എന്ന രീതിയിലാണ് റിസോഴ്‌സ് പേഴ്സന്മാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകുന്നത്. റിസോഴ്സ് പേഴ്സന്മാർക്കുള്ള രണ്ടു ദിവസത്തെ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്തു. സീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഐബി റെജി, ഗ്രാമപഞ്ചായത്ത് മെംബർ കെ.ജി. ഗീത, ഷീബ സജി എന്നിവർ സംസാരിച്ചു. സുനിത പരിശീലനത്തിന് നേതൃത്വം നൽകി. പുതുപ്പാടിയിലെ കുടുംബശ്രീ സ്കൂൾ രണ്ടാംഘട്ട പ്രവേശനോത്സവം പത്താം വാർഡിലെ പട്ടികവർഗ അയൽക്കൂട്ടമായ ഐശ്വര്യയിൽ ഡിസംബർ ഒന്നിന് രാവിലെ 10ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.