കോടഞ്ചേരിയില്‍ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു

നാദാപുരം: വെള്ളൂര്‍ മലബാർ കോടഞ്ചേരിയില്‍ സ്‌കൂട്ടര്‍ തീ വെച്ച് നശിപ്പിച്ചു. സി.പി.എം അനുഭാവി മലബാര്‍ കോടഞ്ചേരിയിലെ ചങ്ങോളി മീത്തല്‍ അഖിലേഷി​െൻറ ഉടമസ്ഥതയിലുള്ള ആക്ടീവ സ്‌കൂട്ടറാണ് തീവെച്ച് നശിപ്പിച്ചത്. ഞായറാഴ്ച രാത്രി വീട്ടിൽ നിർത്തിയിട്ടതായിരുന്നു സ്കൂട്ടർ. നൂറു മീറ്റർ അകലെ ഇടവഴിയിൽ എത്തിച്ച ശേഷമാണ് കത്തിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സ്‌കൂട്ടര്‍ കത്തിച്ച കാര്യം പുറത്തറിയുന്നത്. പെട്രോളൊഴിച്ചശേഷം തീ വെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂട്ടര്‍ പൂര്‍ണമായി കത്തി. നാദാപുരം പൊലീസ് പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.