ദേശീയ ഭരണഘടന ദിനം ആചരിച്ചു

ഈങ്ങാപ്പുഴ: ദേശീയ ഭരണഘടന ദിനത്തി​െൻറ ഭാഗമായി കൈതപ്പൊയിൽ ജി.എം.യു.പി സ്കൂളിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞയും അംബേദ്കർ അനുസ്മരണവും നടത്തി. ഭരണഘടനയെ അനുസരിക്കുമെന്നും സംരക്ഷിക്കുമെന്നും മൗലിക കടമകൾ നിറവേറ്റുമെന്നും കുട്ടികൾ പ്രതിജ്ഞ എടുത്തു. ഭരണഘടന ശിൽപി ബി.ആർ. അംബേദ്കറിനെ അനുസ്മരിച്ചു. ഹെഡ്മാസ്റ്റർ എം.പി അബ്ദുറഹിമാൻ, കെ.ടി. ബെന്നി, ഇ.എം. രാമചന്ദ്രൻ, സുൽഫിക്കർ ഇബ്രാഹിം, ആശ ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.