ചെറുപുഴപാലത്തിെൻറ കൈവരി ഇനിയും പുനഃസ്​ഥാപിച്ചില്ല

കുറ്റ്യാടി: ടൗണിലെ ചെറുപുഴ പാലത്തി​െൻറ തകർന്ന കൈവരി വർഷത്തോളമായിട്ടും പുനഃസ്ഥാപിച്ചില്ല. കഴിഞ്ഞ ഡിസംബറിൽ വാഹനം ഇടിച്ച് മൂന്നു മീറ്റർ നീളത്തിൽ കൈവരി തകർന്നിരുന്നു. കുറ്റ്യാടി-മുള്ളൻകുന്ന് റോഡിലെ ഈ പാലത്തിലൂടെ ബസുകളടക്കം നിരന്തരം വാഹനങ്ങൾ പോകുന്നതാണ്. കഴിഞ്ഞ കുറ്റ്യാടി കന്നുകാലിച്ചന്തയുടെ തൊട്ടുമുമ്പാണ് തകർന്നത്. സന്ദർശകർ പുഴയിൽ വീഴാതിരിക്കാൻ ചന്തക്കമ്മിറ്റിക്കാർ പൈപ്പ് വേലി കെട്ടിയിരുന്നു. ഓരാഴ്ചക്കുശേഷം അത് അഴിച്ചുമാറ്റി. ഇപ്പോൾ ചെറുതായി തെന്നിയാൽ മതി കാൽനടയാത്രക്കാരും വാഹനങ്ങളും പുഴയിൽ വീഴാൻ. ഇതേ സമയത്താണ് പെരിങ്ങത്തൂർ പാലത്തി​െൻറ കൈവരി തകർത്ത് ബസ് പുഴയിൽ വീണത്. അന്ന് തകർന്ന കൈവരി യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, കുറ്റ്യാടിയിൽ മുളവേലി കെട്ടാൻപോലും അധികൃതർ തയാറല്ല. ദുരന്തം വന്നാലേ അധികൃതർ കണ്ണുതുറക്കൂ എന്നാണ് ആളുകളുടെ ചോദ്യം. കുറ്റ്യാടി പി.ഡബ്ല്യു.ഡി ഓഫിസിൽ നാട്ടുകാർ നിരന്തരം ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇതോടനുബന്ധിച്ച റോഡും അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. സൈഡ് ഭിത്തിയുടെ വിടവിലൂടെ മുമ്പ് ഒരാൾ പുഴയിൽ വീണിരുന്നു. പകലായതിനാൽ അയാൾക്ക് രക്ഷപ്പെട്ട് കരക്കു കയറാനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.