പരിമിതികള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ മുഹമ്മദ് നഈം

വീല്‍ചെയറിലിരുന്ന് ക്ലാസ്സുകളും പരീക്ഷകളും ആസ്വദിച്ച് ഭിന്നശേഷി വിദ്യാര്‍ഥി താമരശ്ശേരി: ശരീരത്തി​െൻറ പ്രയാസങ്ങളൊന്നും ഭിന്നശേഷിക്കാരനായ നഈമി​െൻറ പഠനമോഹത്തിന്ന് തടസ്സമല്ല. തിങ്കളാഴ്ചത്തെ പ്ലസ് ടു തുല്യത പരീക്ഷയുടെ അവസാന ദിവസവും ചുറുചുറുക്കോടെതന്നെ നഈം കൊടുവള്ളി ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ പരീക്ഷ ഹാളിലെത്തി. സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നടത്തുന്ന പത്താം ക്ലാസ് തുല്യത പരീക്ഷയും കഠിനാധ്വാനത്തിലൂടെ നല്ല മാര്‍ക്കോടെയായിരുന്നു താമരശ്ശേരിക്കടുത്ത പരപ്പന്‍പൊയില്‍ പുല്ലാഞ്ഞിക്കുറ്റിയില്‍ മുഹമ്മദ് നഈം വിജയിച്ചത്. പ്രതികൂലാവസ്ഥകളെ വെല്ലുവിളിയായി സ്വീകരിച്ച് നഈം എല്ലാ പരീക്ഷകളിലും മുന്നേറി. സ്‌കൂളില്‍ പോകാന്‍ പറ്റാത്തതിനാല്‍ ഉപ്പ അബ്ദുല്‍ മജീദി​െൻറയും ഉമ്മ റുബീനയുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ വീട്ടിലെ ട്യൂഷനിലൂടെയാണ് നഈം പഠനം മുന്നോട്ടുകൊണ്ടുപോയത്. കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് കിലേമീറ്ററുകള്‍ താണ്ടി ഉപ്പ വാഹനത്തില്‍ സ്‌കൂളിലെത്തിക്കും. ക്ലാസ് മുറിയിലേക്ക് വീല്‍ചെയറിലും. ക്ലാസുകളും പരീക്ഷകളുമെല്ലാം തീരുന്നതുവരെ ഉപ്പയോ ഉമ്മയോ പുറത്ത് കാത്തിരിക്കും. ചില വിഷയങ്ങളില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ അധ്യാപകരെ ഫോണിലൂടെയും മറ്റും വിളിച്ച് സംശയനിവാരണം നടത്തുകയാണ് നഈമി​െൻറ രീതി . വാട്‌സ് ആപ്പും ഇൻറര്‍നെറ്റുമെല്ലാം സഹായത്തിനുണ്ട്. കൂടാതെ സഹപാഠികള്‍ നന്നായി തന്നെ പഠനകാര്യത്തില്‍ സഹായിച്ചിട്ടുണ്ടെന്നും പ്ലസ് ടു പരീക്ഷയില്‍ നല്ല മാര്‍ക്കോടെ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനുശേഷം വിദൂര വിദ്യാഭ്യാസ സംവിധാനം വഴി ബിരുദവും തുടര്‍ന്ന് ഉന്നതപഠനവും ഉദ്ദേശിക്കുന്നുണ്ടെന്നും നഈം പറഞ്ഞു. മാതാപിതാക്കളോടൊപ്പം സാക്ഷരത മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ എ.സി. രവികുമാര്‍, കെ. അനിതകുമാരി കൊടുവള്ളി എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് അബ്ദുല്‍ മജീദ്, വി.പി. ഉസ്മാന്‍ മറ്റു അധ്യാപകരും സഹപാഠികളും ഏറെ ത​െൻറ പഠനത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും വായന ഏറെ ഇഷ്ടപ്പെടുന്ന നഈം പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.