രാമനാട്ടുകരയിൽ പാഴ്‌വസ്തുക്കൾ കയറ്റി അയച്ചു

രാമനാട്ടുകര: നഗരസഭയിലെ മാലിന്യനീക്കം ആരംഭിച്ചു. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് ഉള്‍പ്പടെ എല്ലാതരം അജൈവ മാലിന്യവും ലോറികളിൽ കയറ്റി അയച്ചു. 13 മുതല്‍ 18 വരെയുള്ള ഡിവിഷനുകളില്‍നിന്നാണ് ആദ്യഘട്ടത്തിൽ മാലിന്യം എടുത്തത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ചാക്കുകളിലാക്കിവെച്ച മാലിന്യം നഗരസഭയിലെ ഹരിത കർമസേന പ്രവര്‍ത്തകര്‍ മുഖേനയാണ് ശേഖരിച്ചത്. പാഴ്വസ്തുക്കളുമായി പോവുന്ന ആദ്യ ലോറി നഗരസഭ അധ്യക്ഷന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഉപാധ്യക്ഷ പി.കെ. സജ്ന, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ഷംസുദ്ദീന്‍, കെ. ജമീല, മണ്ണൊടി രാംദാസ്, അബ്ദുസമദ്, ബീനപ്രഭാ കരംചന്ദ്, നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹരിത കർമസേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പടം : pazhvasthukal.jpg രാമനാട്ടുകര നഗരസഭയിലെ മാലിന്യനീക്കത്തി​െൻറ ഭാഗമായി 13 മുതല്‍ 18 വരെയുള്ള ഡിവിഷനുകളില്‍നിന്നുള്ള പാഴ്വസ്തുക്കളുമായി പോവുന്ന ആദ്യ ലോറി നഗരസഭ അധ്യക്ഷന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.