ജനകീയ സൂപ്പർ മാർക്കറ്റ് ശ്രദ്ധേയമായി

ഫറോക്ക്: ജമാഅത്തെ ഇസ്ലാമി ചെറുവണ്ണൂർ മധുരബസാർ യൂനിറ്റുകളുടെ നേതൃത്വത്തിൽ പ്രളയബാധിതരായ പാവപ്പെട്ടവർക്കുവേണ്ടി ചെറുവണ്ണൂർ പ്ലസൻറ് ഹാളിൽ സജ്ജീകരിച്ച മൂന്നാം ഘട്ട ജനകീയ സൂപ്പർ മാർക്കറ്റ് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സോണൽ പ്രസിഡൻറ് ഫൈസൽ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂർ ഹൽഖ അമീർ എ.പി. ലത്തീഫ് അധ്യക്ഷത വഹിച്ചു. മസ്ജിദുസ്സലാം പ്രസിഡൻറ് പി. അബ്ദുൽ അസീസ് നാത്തൂനിപ്പാടം, കരിമ്പാടം കമ്യൂണിറ്റി പ്രോജക്ട് കൺവീനർ എം.എ. ഖയ്യൂം, പുഞ്ചിരി വെൽഫെയർ സൊസൈറ്റി സെക്രട്ടറി പി.പി. ഉമ്മർകുട്ടി എന്നിവർ സംസാരിച്ചു. പ്രളയാനന്തരം മൂന്നാം തവണയാണ് സൂപ്പർ മാർക്കറ്റുകൾ സംഘടിപ്പിക്കുന്നത്. ഖത്തർ പ്രവാസികളുടെ സഹായത്തോടെ പീപ്ൾസ് ഫൗണ്ടേഷനാണ് മൂന്നാം ഘട്ട മാർക്കറ്റ് നടത്തുന്നത്. 600ലേറെ കുടുംബങ്ങൾ സൂപ്പർ മാർക്കറ്റ് ഉപയോഗപ്പെടുത്തി. ആറ്റിയേടത്ത് ശംസുദ്ദീൻ, ടി. ബശീർ, കെ. ഉമ്മർ കോയ, സിറാജുദ്ദീൻ കൊല്ലേരിതാഴം, അഷ്റഫ് എരുന്തുംതോട്, പാറങ്ങൽ ബശീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.