വിദ്യാർഥികൾക്ക് വഴികാട്ടിയായി ഗാന്ധിസൂക്തങ്ങൾ

വടകര: ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹൈസ്കൂൾ ക്ലാസ്മുറികളിൽ വിദ്യാർഥികൾക്ക് വഴികാട്ടിയായി ഗാന്ധി സൂക്തങ്ങൾ. ഗാന്ധിജിയുടെ 150ാം ജന്മദിനാഘോഷത്തി​െൻറ ഭാഗമായാണ് പ്രതിദിനം ഒരു ഗാന്ധിസൂക്തം എന്ന പരിപാടി ഗാന്ധിദർശൻ ക്ലബ് ആവിഷ്കരിച്ചത്. അധ്യയന ദിവസത്തി​െൻറ തുടക്കത്തിൽ ഒരു ഗാന്ധി വചനം ക്ലാസിൽ പ്രദർശിപ്പിക്കുകയും കുട്ടികൾ നോട്ടുബുക്കിൽ പകർത്തുകയും ചെയ്യും. ഇതി​െൻറ ഭാഗമായി മുഴുവൻ ക്ലാസുകളിലും 'ജീവിത വിജയത്തിന് ഗാന്ധിസൂക്തങ്ങൾ' എന്ന പുസ്തകം വിതരണം ചെയ്തു. ക്ലാസ് ലീഡർമാരും സ്കൂൾ വിദ്യാഭ്യാസ മന്ത്രിമാരും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. പ്രധാനാധ്യാപിക കെ. ബേബി ഉദ്ഘാടനം ചെയ്തു. അഖിലേന്ദ്രൻ നരിപ്പറ്റ, വി.കെ. സതീശൻ, സന്തോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.