ആചാരലംഘനം വികസിത സമൂഹത്തി​െൻറ ലക്ഷണം -സണ്ണി എം. കപിക്കാട്

ഓമശ്ശേരി: ആചാര ലംഘനത്തി​െൻറതാണ് കേരള സമൂഹത്തി​െൻറ ചരിത്രമെന്ന് ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട് അഭിപ്രായപ്പെട്ടു. ഓമശ്ശേരിയിൽ ഉറവ് സാംസ്കാരിക വേദി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ ശബരിമല യുവതിപ്രവേശം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിത് കുട്ടി പഠിക്കാതിരിക്കാൻ സ്കൂളിന് തീവെച്ച കാലമുണ്ടായിരുന്നു. ശ്രീനാരായണ ഗുരു, അയ്യൻകാളി തുടങ്ങിയവർ നിരവധി ആചാരങ്ങൾ ലംഘിച്ചതു മൂലമാണ് കേരളം ഇന്നത്തെ നിലയിലെത്തിയത്. സവർണ സമൂഹത്തിലെ ഭൂരിപക്ഷവും എന്നും ആചാര സംരക്ഷകരായിരുന്നു. 19ാം നൂറ്റാണ്ടിലേക്ക് കേരളീയ സമൂഹത്തെ തിരിച്ചുകൊണ്ടുപോകാനാണ് ആചാര സംരക്ഷകരുടെ ലക്ഷ്യം. ബ്രാഹ്മണ്യത്തെ നിലനിർത്താനാണ് ചിലർ നാമെല്ലാവരും ഹിന്ദുക്കളാണെന്ന് പറയുന്നത്. ജനാധിപത്യ കേരളം ഈ വാദത്തെ എതിർത്തു തോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. സജിൽ താമരശ്ശേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. യു. വിനോദ് കുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.