പ്രചാരണ ജാഥ നടത്തി

കൊടുവള്ളി: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി കരീറ്റിപ്പറമ്പ് ടൗൺ യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമയാത്ര സംഘടിപ്പിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് വി.കെ. അബ്‌ദുഹാജി, ജാഥ ക്യാപ്റ്റൻ എം.കെ. ഷെരീഫിന് പതാക കൈമാറി ഫ്ലാഗ്ഓഫ് ചെയ്തു. വൈസ് ക്യാപ്റ്റൻ പി.കെ.സി. സമദ്, കോഓഡിനേറ്റർ പി.കെ. ജാബിർ, ഡയറക്ടർ എൻ. ജുബൈർ, നഗരസഭ കൗൺസിലർ യു.വി. ഷാഹിദ് ജാഥക്ക് നേതൃത്വം നൽകി. കരീറ്റിപ്പറമ്പിൽ നടന്ന സമാപന സമ്മേളനം മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ടി. മൊയ്തീൻ കോയ ഉദ്‌ഘാടനം ചെയ്തു. എം.കെ. ശരീഫ് അധ്യക്ഷത വഹിച്ചു. ശരീഫ് കോട്ടപ്പുറം മുഖ്യ പ്രഭാഷണം നടത്തി. വി.എ. അബ്‌ദുറഹിമാൻ, സി. മുഹമ്മദ് അബ്‌ദുറഹിമാൻ, പുത്തലത്ത് അബു ഹാജി, ടി.പി. ഇബ്രാഹിം, കെ.വി. ബാസിത്ത്, എൻ.കെ. മുഹമ്മദ് അലി, കെ. ഹരിദാസൻ, കെ.വി. ലത്തീഫ്, എൻ.ടി. റഷീദ്, എം.കെ. ലത്തീഫ്, ടി.പി. ഷംസീർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.