മാക്കൂട്ടം സ്കൂളിൽ ഫുട്​ബാൾ കോച്ചിങ്​ ക്യാമ്പ് തുടങ്ങി

കുന്ദമംഗലം: വിദ്യാർഥികൾക്ക് ഫുട്ബാളിൽ മികച്ച പരിശീലനം നൽകുന്നതിന് ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി സ്കൂളിൽ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് തുടങ്ങി. സ്കൂളി​െൻറയും മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറയും സംയുക്താഭിമുഖ്യത്തിലുള്ള ക്യാമ്പ് മുൻ സന്തോഷ് ട്രോഫി താരം കേരള പൊലീസ് അസി. കമാൻഡൻറ് എ. സക്കീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ എ.കെ. ഷൗക്കത്തലി, പി. മുഹമ്മദ് കോയ, സി.പി. കേശവനുണ്ണി, എ.എം. ഷമീർ, എം.എം. സലിം എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി. അബ്ദുൽ സലിം സ്വാഗതവും അഷ്റഫ് മണ്ണത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.