അർബൻ ബാങ്ക് സ്​റ്റാഫ് ഓർഗനൈസേഷൻ യൂനിറ്റ് സമ്മേളനം

ഫറോക്ക്: അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഫറോക്ക് യൂനിറ്റ് സമ്മേളനവും ജനറൽ ബോഡി യോഗവും നടന്നു. ഫറോക്ക് പ്രസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം ബാങ്ക് വൈസ് പ്രസിഡൻറ് കെ.എ. വിജയൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ ത്വരിത ഗതിയിലാക്കുന്നതിന് സർക്കാറിനോട് അഭ്യർഥിക്കുകയും ചെയ്തു. പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഹുസൈൻ വല്ലാഞ്ചിറ, രത്നാകരൻ, സുജാത എന്നിവർ സംസാരിച്ചു. പി. ബിജു സ്വാഗതവും എം. ജയഗോപാലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.