കാക്കൂർ-നരിക്കുനി റോഡിെൻറ പുനർനിർമാണ പ്രവൃത്തികൾ വിലയിരുത്താൻ മന്ത്രിയെത്തി

ചേളന്നൂർ: കാക്കൂർ-നരിക്കുനി റോഡി​െൻറ പുനർനിർമാണ പ്രവൃത്തികൾ വിലയിരുത്താൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ എത്തി. ചില സാേങ്കതിക തടസ്സങ്ങൾമൂലം നിർമാണ പ്രവൃത്തി ഇഴയുകയായിരുന്നു. നാലര കിലോമീറ്ററുള്ള റോഡി​െൻറ മൂന്നു കിലോമീറ്ററോളം ടാറിങ് പൂർത്തിയായി. 4.33 കോടി രൂപ ചെലവഴിച്ചാണ് എട്ടു മീറ്റർ വീതിയിൽ പുനർനിർമിച്ചത്. അഞ്ചരയും ആറും മീറ്റർ വീതി മാത്രമുണ്ടായിരുന്ന റോഡിന് സ്ഥലമുടമകൾ സ്വമേധയാ ഭൂമി വിട്ടുനൽകുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതു സംബന്ധിച്ചുള്ള കാലതാമസമാണ് പ്രവൃത്തി നീളാൻ വൈകിയതെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തിയതി​െൻറ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ആവശ്യപ്പെട്ടു. പി.ഡബ്ല്യൂ.ഡി അസി. എൻജിനീയർ പി. ജിൽജിത്ത്, കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല, വാർഡ് അംഗങ്ങളായ ദസിത, നിതേഷ്, വിശ്വംഭരൻ, രാമചന്ദ്രൻ പൊതുപ്രവർത്തകൻ കെ.വി. മുരളീധരൻ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.