പാതയോരത്തെ വയലിൽതള്ളിയ കക്കൂസ് മാലിന്യം നഗരസഭ ശുചീകരിച്ചു

മാലിന്യം ഒഴുകുന്ന അഴുക്കുചാലിൽ മണൽചാക്കുകൊണ്ട് ബണ്ട് നിർമിച്ചാണ് ഒഴുക്ക് തടഞ്ഞത് ഫറോക്ക്: പാതയോരത്തെ വയലിൽതള്ളിയ കക്കൂസ് മാലിന്യം നഗരസഭ ശുചീകരിച്ചു. വയലിൽ നിന്നും മാലിന്യം സമീപത്തെ അഴുക്ക്ചാൽ വഴിയാണ് തോട്ടിലേക്ക് കലർന്നിരുന്നത്. മണൽചാക്ക് കൊണ്ട് ബണ്ട് നിർമിച്ചാണ് ഒഴുക്ക് തടഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇവിടെ രാത്രിയിൽ ടാങ്കറിൽ മാലിന്യം തള്ളിയത്. അഴുക്കുചാലിലൂടെ മാലിന്യം ഇടക്കഴികടവ് -തണ്ണിച്ചാൽ തോട്ടിലെ വെള്ളത്തിൽ കലർന്ന് നൂറോളം വിടുകളിലെ കിണറുകൾ മലിനമാകുമെന്ന ആശങ്കയിലായിരുന്നു പ്രദേശത്തുകാർ. മലിനജലം പുഴയിലേക്ക് ഒഴുകിപ്പോകാൻ സമീപത്തെ ചീർപ്പ് തുറന്നിട്ടതിനാൽ ഇതിലൂടെ പുഴയിലെ ഉപ്പുവെള്ളം കയറി കിണറുകൾ മലിനമാകുമെന്ന ഭീതിയും ജനങ്ങൾക്കുണ്ടായിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് നഗരസഭ ചെയർപേഴ്സൻ കെ. കമറു ലൈല, സ്ഥിരം സമിതി അധ്യക്ഷ എം. സുധർമ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷജീഷ് എന്നിവരാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്. നഗരസഭയിലെ തൊഴിലാളികൾ തിങ്കളാഴ്ച തുടങ്ങിയ പ്രവൃത്തി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. FARO10 കക്കൂസ് മാലിന്യം തള്ളിയ പ്രദേശത്തെ ശുചീകരണപ്രവൃത്തിക്ക് നഗരസഭ ചെയർപേഴ്സൻ കെ. കമറു ലൈല നേതൃത്വം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.