വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി

പാലേരി: കുറ്റ്യാടി പുഴയിൽ മീൻപിടിക്കാൻ വിരിച്ച വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ യുവാക്കളുടെ ശ്രമഫലമായി വനം വകുപ്പ് ജീവനക്കാരെത്തി രക്ഷിച്ചു. കുറ്റ്യാടി പാലത്തിന് താഴെ ചെറിയകുമ്പളം ഭാഗത്താണ് നാലു ദിവസത്തോളം പാമ്പ് കുടുങ്ങി കിടന്നത്. വലയിട്ടവർ പാമ്പ് കുടുങ്ങിയതു കണ്ട് വലയുടെ ബാക്കി ഭാഗം മുറിച്ചെടുത്ത് പോയി. വലക്കുള്ളിൽ എന്തോ പുളയുന്നതു കണ്ട് പരിശോധിച്ച നാട്ടുകാരായ കുരിക്കൾ സമീർ, കെ.പി.എം. ഷാജഹാൻ, നിട്ടൂർ സജീഷ് എന്നിവരാണ് പാമ്പിനെ കാണുന്നത്. പരിക്കേൽക്കാതെ പാമ്പിനെ പുറത്തെടുക്കാനുള്ള ഇവരുടെ ശ്രമം വിജയിച്ചില്ല. തുടർന്ന് കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ വിവരം അറിയിച്ച പ്രകാരം റസ്ക്യൂ വാച്ചർ എ. സന്തോഷ് എത്തി വല മുറിച്ച് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. പാമ്പിെന പെരുവണ്ണാമൂഴി പാമ്പ് പരിചരണ കേന്ദ്രത്തിൽ എത്തിച്ചതായി സന്തോഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.