ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

രാമനാട്ടുകര: ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പന്തീരാങ്കാവ് പുത്തൂര്‍മഠത്തില്‍ മൂസക്കാണ് (65) പരിേക്കറ്റത്. രാവിലെ പതിനൊന്നരക്ക് എയര്‍പോര്‍ട്ട് റോഡില്‍ രാമനാട്ടുകര മാര്‍ക്കറ്റിനു മുമ്പിൽവെച്ചാണ് അപകടമുണ്ടായത്. കൊണ്ടോട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി അതേദിശയിൽ പോകുന്ന ബൈക്കി​െൻറ പിന്നിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കുമായി മറിഞ്ഞുവീണ മൂസയുടെ കാലുകളില്‍ കയറിയിറങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.