ഫാറൂഖ് കോളജിൽ ഫിസിക്സ് ദേശീയ സെമിനാർ

ഫറോക്ക്: ഫാറൂഖ് കോളജ് ഫിസിക്സ് വിഭാഗത്തി​െൻറ നേതൃത്വത്തിൽ നടന്ന അസ്‌ട്രോണമി, അസ്ട്രോഫിസിക്സ് നാഷനൽ സെമിനാർ സമാപിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന സെമിനാറി​െൻറ ഉദ്ഘാടനം പ്രമുഖ ലിഗോ ശാസ്ത്രജ്ഞനും ബാംഗ്ലൂർ ഇൻറർനാഷനൽ സ​െൻറർ ഫോർ തിയററ്റിക്കൽ സയൻസിലെ അധ്യാപകനുമായ ഡോ. അജിത് പരമേശ്വരൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ. സുഭ സ്വാഗതവും സെമിനാർ കൺവീനർ ഡോ. സുഹൈൽ നന്ദിയും പറഞ്ഞു. ഇരുപതോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൊച്ചി സർവകലാശാലയിലെ എമിററ്റസ് പ്രഫസറായിരുന്ന ഡോ. വി.സി. കുര്യാക്കോസി​െൻറ നിര്യാണത്തിൽ സെമിനാർ അനുശോചിച്ചു. മികച്ച പ്രബന്ധത്തിനുള്ള അവാർഡിനർഹനായ കൊച്ചി സർവകലാശാലയിലെ ജെറിൻ മോഹന് കോളജ് മാനേജർ സി.പി. കുഞ്ഞഹമ്മദ്‌ സമ്മാനദാനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.