അക്രമസംഭവം: കര്‍ശന നടപടി വേണമെന്ന് കോണ്‍ഗ്രസ്

പേരാമ്പ്ര: സമാധാനം നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പൊലീസ് കര്‍ശന നടപടി എടുക്കണം. അക്രമ സംഭവങ്ങളിലുള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യാന്‍ വൈകരുതെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് രാജന്‍ മരുതേരി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.