സ്കൂൾ ശാസ്ത്രമേളയിലെ പ്രതിഭയെ അനുമോദിച്ചു

ഓമശ്ശേരി: ജില്ലാ ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ ഓമശ്ശേരി വാദിഹുദാ ഹൈസ്കൂൾ വിദ്യാർഥിനി എ.എൻ. ഹിബയെ സ്റ്റാഫ്‌ കൗൺസിൽ അനുമോദിച്ചു. കട്ടിപ്പാറ കരിഞ്ചോല ദുരിതമേഖലെയയും ദുരിത ബാധിതരെയും കുറിച്ച് തയാറാക്കിയ ഐ.ടി പ്രോജക്ടിനാണ് ഈ നേട്ടം. മാനേജർ എ.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ എ.പി. മൂസ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുൽഫിക്കർ അമ്പലക്കണ്ടി, കീലത്ത് അബ്ദുറഹിമാൻ മാസ്റ്റർ, ദീപമോൾ ജോർജ്, എം. രഞ്ജിനി, യു.പി. സഫിയ, എൻ. ഗീത എന്നിവർ സംസാരിച്ചു. ഫോട്ടോ OMA20
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.