കളഞ്ഞുകിട്ടിയ പണം തിരിച്ചേൽപിച്ചു യുവാവ് മാതൃകയായി

രാമനാട്ടുകര: കളഞ്ഞുകിട്ടിയ പണം തിരിച്ചു നൽകി യുവാവ് മാതൃകയായി. സിനു പരിയാപുരത്ത് എന്ന യുവാവിന് 6500 രൂപ വീണു കിട്ടുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് കടലൂർ സ്വദേശിയായ കൃഷ്ണമൂർത്തിയുടെ പണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വീണു കിട്ടിയ തുക രാമനാട്ടുകര പൊലീസ് എയ്‌ഡ് പോസ്റ്റിൽ എസ്.ഐ അരവിന്ദൻ, സി.പി.ഒ രജിത് എന്നിവരുടെ സാന്നിധ്യത്തിൽ ഉടമയെ തിരിച്ചേൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.