സമത സമൂഹമാധ്യമ കൂട്ടായ്മ

നന്തിബസാർ: സമത സമൂഹമാധ്യമ കൂട്ടായ്മ ജില്ല സംഗമവും 'സമൂഹ മാധ്യമങ്ങളുടെ ജനകീയ ഇടപെടൽ' എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു. കുട്ടനാട് യുവഭാവന ഗ്രന്ഥശാലക്കുള്ള പുസ്തക സമാഹരണം സംസ്ഥാന പ്രസി. മലയിൻകീഴ് ശശികുമാർ പുസ്തകം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.വി. ഷാജിലാൽ അധ്യക്ഷത വഹിച്ചു. ഐ.കെ. ബിജു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഇബ്രാഹിം തിക്കോടി (പ്രസി), കുഞ്ഞിക്കണ്ണൻ തുറശ്ശേരിക്കടവ് (സെക്ര), ഷാജു കെ. കാരപ്പറമ്പ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.