അബൂബക്കർ ഹാജിയെ അനുസ്മരിച്ചു

കുന്ദമംഗലം: വ്യാപാര മേഖലയിലും പൊതുപ്രവർത്തന മേഖലയിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച മികച്ച ഇസ്ലാമിക പ്രഭാഷകനായിരുന്നു അബൂബക്കർ ഹാജിയെന്ന് പി.ടി.എ. റഹീം എം.എൽ.എ. മസ്ജിദുൽ ഇഹ്‌സാൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭൂപതി എൻ. അബൂബക്കർ ഹാജി അനുസ്മരണ സദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബൂബക്കർ ഹാജിയുടെ ജീവിതം തന്നെയാണ് അദ്ദേഹം നമുക്ക് നൽകിയ സന്ദേശമെന്നും എം.എൽ.എ പറഞ്ഞു. മസ്ജിദുൽ ഇഹ്‌സാൻ ഖാദി വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യ പ്രഭാഷണം നടത്തി. എം.കെ. സുബൈർ, പി.കെ. ബാപ്പു ഹാജി, ജമാലുദ്ദീൻ മാസ്റ്റർ, കെ.കെ. അബ്ദുൽ ഹമീദ്, എൻ. അബ്ദുൽ അസീസ്, എം.എം. അബ്ദുൽ ഖാദർ, എൻ.കെ. ഹുസൈൻ, റിയ മൻസൂർ, മലാകുഴിയിൽ ഖദീജ എന്നിവർ സംസാരിച്ചു. മസ്ജിദുൽ ഇഹ്‌സാൻ സെക്രട്ടറി സി. അബ്ദുറഹ്മാൻ സ്വാഗതവും ഇ.പി. ലിയാഖത്ത് അലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.