ബി.ജെ.പി പ്രവർത്തകർ കുന്ദമംഗലത്ത് ദേശീയപാത ഉപരോധിച്ചു

കുന്ദമംഗലം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് ദേശീയപാത ഉപരോധിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ടി.പി. സുരേഷ്, ജില്ല ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എം. സുരേഷ് എന്നിവര്‍ സംസാരിച്ചു. കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡൻറ് തളത്തില്‍ ചക്രായുധന്‍, സി. അനില്‍കുമാര്‍, ജയപ്രകാശന്‍ മാസ്റ്റര്‍, ബാലകൃഷ്ണൻ വെണ്ണക്കോട്, ബാബു മൂലയിൽ, ഒ. സുഭന്ദ്രൻ, പി. സിദ്ധാർഥൻ, കെ.സി. രാജൻ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.