രോഗികൾക്ക് സഹായവുമായി യൂത്ത് ലീഗ് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

പന്നിക്കോട്ടൂർ: അവശരോഗികൾക്ക് സൗജന്യമായി നൽകാനായി പന്നിക്കോട്ടൂർ യൂനിറ്റ് യൂത്ത് ലീഗ് കമ്മിറ്റി വിവിധ തരത്തിലുള്ള മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ചു. രണ്ടുലക്ഷം രൂപയോളം വിലവരുന്ന ഉപകരണങ്ങൾ നാടിന് കൈമാറി. പന്നിക്കോട്ടൂരിൽ നടന്ന ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എം.എൽ.എയുമായ സി. മോയിൻകുട്ടി ഉപകരണങ്ങൾ കെ.കെ. സലീമിൽനിന്ന് ഏറ്റുവാങ്ങി. യൂത്ത് ലീഗ് പ്രസിഡൻറ് എം.കെ. ഇർഷാദ് അധ്യക്ഷത വഹിച്ചു. വീൽ ചെയറുകൾ, സ്െട്രച്ചർ, ൈട്രപോഡ്, നെബുലൈസർ, എയർബെഡ്, വാട്ടർബെഡ്, ബി.പി അനലൈസർ, ഫസ്റ്റ്എയ്ഡ് കിറ്റ്, വാക്കിങ് സ്റ്റിക് തുടങ്ങിയ ഉപകരണങ്ങളാണ് കമ്മിറ്റി ശേഖരിച്ചത്. ബി.സി. ഷാഫി, വി.കെ. അബ്ദുറഹ്മാൻ, വി. ഇൽയാസ്, അസീസ് നരിക്കുനി, എൻ.കെ. മുഹമ്മദ് മുസ്ലിയാർ, ബി.സി. റഫീഖ്, പി.സി. നിയാസ്, ഷാഫി ബാവാട്ടുചാലിൽ, വി.ആർ. അനീസ്, കെ.കെ. റഫീഖ്, പി.ടി. അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.