ഉപരോധിച്ചു

ബാലുശ്ശേരി: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാത ബാലുശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകർ . സമരം ബി.ജെ.പി ഉത്തരമേഖല പ്രസിഡൻറ് വി.വി. രാജൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് രാജേഷ് കായണ്ണ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. ലീലാവതി, സമിതി അംഗം അഡ്വ. വി.പി. ശ്രീപത്മനാഭൻ, ആർ.എം. കുമാരൻ, കൃഷ്ണദാസ് കാക്കൂർ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് പ്രവർത്തകർ ഉപരോധസമരത്തിൽ പങ്കെടുത്തു. എം.സി. ശശീന്ദ്രൻ, ടി. ബാലസോമൻ, എൻ.പി. രാമദാസ്, ടി. ദേവദാസ്, പി.കെ. സുപ്രൻ, ടി. അനൂപ്കുമാർ, ബബീഷ് ഉണ്ണികുളം, എം.ഇ. ഗംഗാധരൻ, വട്ടക്കണ്ടി മോഹനൻ, സുഗീഷ് കൂട്ടാലിട, പ്രകാശൻ എളമ്പിലാശ്ശേരി, രാജേഷ് പുത്തഞ്ചേരി, ശോഭരാജൻ, ഷീബ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.