കർപ്പൂരാഴി മഹോത്സവം

ബേപ്പൂർ: ബേപ്പൂർ അയ്യപ്പസേവ സമിതിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ഡിസംബർ അഞ്ചിന് നടുവട്ടം വെള്ളായിക്കോട് ഭഗവതി ക്ഷേത്രത്തിൽനിന്നും പിണ്ണാണ്ണത്ത് ക്ഷേത്രാങ്കണത്തിലേക്ക് ചെണ്ടമേളം, കാവടിയാട്ടം, ഭക്തിഗാനമേള എന്നീ പരിപാടികളോടെ നടത്തുന്നതിനുള്ള കമ്മിറ്റിയുടെ സ്വാഗതസംഘം ഓഫിസ് നടുവട്ടം എ.വി ആർക്കേഡിൽ ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എൻ. ബ്രിജേഷ് അധ്യക്ഷത വഹിച്ചു. ബ്രഹ്മശ്രീ കല്ലംവള്ളി ജയൻ നമ്പൂതിരി ബ്രോഷർ പ്രകാശനം ചെയ്തു. രമേശ് നമ്പിയത്ത്, രാജീവ് തിരുവച്ചിറ, രാജേഷ് അച്ചാറമ്പത്ത്, വി. ജയപ്രകാശ്, അരിക്കനാട്ട് സുരേഷ്, കെ.സി. ബാബു, കെ.വി. ചന്ദ്രൻ, പുഷ്പരാജൻ, കെ. റാണേഷ്, കെ.വി. വിജീഷ്, ടി.പി. മുഹമ്മദ് അസ്ലഫ്, സി.ടി. ഹാരിസ്, മനാഫ് മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.