നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് വിരുദ്ധ ​പ്രക്ഷോഭം ശക്തം പദയാത്രയ​​ുമായി കർമ സമിതി

നന്തിബസാർ: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് വിരുദ്ധ കർമസമിതി നന്തിയിൽനിന്നു കൊയിലാണ്ടിയിലേക്കു പദയാത്ര നടത്തി. വിജയരാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാമദാസ്‌ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ശിവദാസൻ, ജയരാജ് മൂടാടി എന്നിവർ സംസാരിച്ചു. ടി.എം. രവി, തോണ്ടിയെരി രവി തുടങ്ങിയവർ നേതൃത്വം നൽകി. ഉപരിതല വകുപ്പി​െൻറ പെർമിഷൻ കോപ്പി ഹാജരാക്കാത്തിടത്തോളം സ്റ്റേ നീക്കാൻ സാധിക്കിെല്ലന്നും ഉപരിതല വകുപ്പ് ഇതുവരെ പുതിയ റോഡിന് അനുമതി നൽകിയിട്ടിെല്ലന്നും രാമദാസ് തൈക്കണ്ടി വ്യക്തമാക്കി. ഇതേകാരണം പറഞ്ഞ് റോഡിനുള്ള സർവേ കർമസമിതി തടഞ്ഞിരുന്നു. നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് നിർമിക്കുമ്പോൾ 600 വീടുകളും അഞ്ഞൂറോളം കിണറുകളും 11 കിലോമീറ്ററിൽ അഞ്ചു കുന്നുകളും ആറു നാഗകാവുകളും ഗോഖലെ യു.പി സ്കൂളും നഷ്ടെപ്പടും. ഏഴു പാടശേഖരങ്ങളും ഏഴു കുളങ്ങളും നശിപ്പിക്കേണ്ടിവരും ഈ പന്ത്രണ്ടോളം കിലോമീറ്ററിൽ. ഭൂമി ഏറ്റെടുക്കലിനെതിരെ കർമസമതി ഹരിത ൈട്രബ്യൂണലിൽ ഹരജി നൽകിയിരിക്കെ ബൈപാസിനു പകരം പദ്ധതി ആവിഷ്കരിക്കണമെന്നും അെല്ലങ്കിൽ എതിർക്കുമെന്നുമാണ് സമരസമിതിയുടെ പക്ഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.