ഫോട്ടോ അനാച്ഛാദനം

മേപ്പയൂർ: സർവിസ് സഹകരണ ബാങ്കി​െൻറ മുൻ പ്രസിഡൻറും സഹകാരിയും സാമൂഹിക-രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പൂഞ്ചോല പത്മനാഭ​െൻറ ഫോട്ടോ മുൻ എം.എൽ.എ കെ. കുഞ്ഞമ്മദ് മാസ്റ്റർ അനാച്ഛാദനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ. രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, വൈസ് പ്രസിഡൻറ് കെ.ടി. രാജൻ, പഞ്ചായത്തംഗം ഷർമിന കോമത്ത്, ഇ. അശോകൻ, കെ. ശ്രീധരൻ, കെ.വി. ദിവാകരൻ, രാമചന്ദ്രൻ പൂക്കോട്ട്, എ.എ. സുപ്രഭ, എം.കെ. അബ്ദുറഹ്മാൻ, വിജയലക്ഷ്മി ചൈതന്യ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് എ.സി. അനൂപ് സ്വാഗതവും സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ബോധവത്കരണ ക്ലാസ് എകരൂല്‍: സീനിയര്‍ സിറ്റിസണ്‍സ് ഫോറം എസ്റ്റേറ്റ്മുക്ക് യൂനിറ്റ് നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വി.പി. ഗോപാലന്‍കുട്ടിയെ അഡ്വ. ബാലന്‍ പൊന്നാടയണിയിച്ചു. എം.എ. മദനി എകരൂല്‍ അധ്യക്ഷത വഹിച്ചു. ജയരാജന്‍, കെ. സഫിയ, സി.കെ. ബദറുദ്ദീൻ ഹാജി, കെ.സി. അപ്പുമാരാര്‍, കൃഷ്ണൻ നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.