അമ്പത്തേഴാം വർഷവും ചാത്തുസ്വാമി ശബരിമലയിലേക്ക്​

നന്മണ്ട: അമ്പത്തേഴാം വർഷവും ഇരുമുടിക്കെട്ടുമായി ചാത്തുസ്വാമി ശബരിമലയിലേക്ക്. പ്രായാധിക്യം വകവെക്കാതെയാണ് പരലാട് ചിറളേരി ചാത്തുസ്വാമി (75) കന്നി സ്വാമികളെയുംകൊണ്ട് തീർത്ഥയാത്രക്ക് പോകുന്നത്. ഇയ്യാട് പുൽക്കോട്ട് ചോയി സ്വാമിയിൽനിന്നാണ് ചാത്തുസ്വാമി മാലയും കറുപ്പും വാങ്ങിയത്. എല്ലാവർഷവും പേട്ടതുള്ളി കരിമല ചവിട്ടിയാണ് സന്നിധിയിലെത്തുന്നത്. പരലാട് ഭഗവതി കാവിൽനിന്നാണ് യാത്രയുടെ തുടക്കം. ഒപി. വാസുവും പരലാട് രാജനും സഹായികളായുണ്ടാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അയ്യനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ ചാത്തുസ്വാമി അവരെയും കൊണ്ടുപോകും. ആചാരങ്ങളും അനുഷ്ഠാനങ്ങളും അണുവിട തെറ്റിക്കാത്ത സ്വാമി ശബരിമലയിലെ ഇന്നത്തെ അവസ്ഥയിൽ ദുഃഖിതനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.