ശങ്കര​െൻറ കുടുംബത്തിന് സഹൃദയരുടെ സഹായം വേണം

കക്കട്ടിൽ: നട്ടെല്ലു തകർന്ന് കിടപ്പിലായ മകൻ, കാഴ്ചവൈകല്യമുള്ള മകൾ, ത​െൻറ കാലശേഷം ഇവർ എങ്ങനെ ജീവിക്കുമെന്നോർത്ത് നെഞ്ചിൽ നെരിപ്പോടുമായി കഴിയുന്ന വൃക്കരോഗിയായ പിതാവ്. നരിപ്പറ്റ പഞ്ചായത്തിലെ ചാരുമ്മൽ കോമ​െൻറ മൂലയിൽ റോഡിനടുത്തുള്ള വാടകവീട്ടിൽ കഴിയുന്ന പാറേ​െൻറ മീത്തൽ ശങ്കര​െൻറ കുടുംബത്തി​െൻറ ചിത്രമാണിത്. 12 വർഷം മുമ്പ് ഭാര്യ ശാന്തക്ക് അർബുദം ബാധിച്ചതോടെയാണ് ഈ കുടുംബത്തി​െൻറ ദുരിതം തുടങ്ങുന്നത്. ചികിത്സയിലിരിക്കെ അവർ മരിക്കുകയും ചെയ്തു. മൂന്നു മക്കളാണ് ശങ്കരന്. ഒരാണും രണ്ടു പെണ്ണും. പെൺമക്കളിലൊരാളുടെ വിവാഹം കഴിഞ്ഞു. കാഴ്ചവൈകല്യമുള്ള ഷൈമ (34), നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ സുധേഷ് (41) എന്നിവരാണ് ശങ്കരനൊപ്പം കഴിയുന്നത്. പാതിരിപ്പറ്റ മീത്തലെ വയൽ പാറക്കടുത്തായിരുന്നു ഇവരുടെ വീട്. ആശാരിപ്പണിയെടുത്തായിരുന്നു ശങ്കരനും മകൻ സുധേഷും കുടുംബം പുലർത്തിയിരുന്നത്. സുധേഷ് വിവാഹം കഴിച്ചതോടെ ഉള്ള്യേരിയിലുള്ള ഭാര്യവീട്ടിലേക്ക് താമസം മാറ്റിയെങ്കിലും അച്ച​െൻറ ഒപ്പംതന്നെയായിരുന്നു പണിക്ക് പോയിരുന്നത്. ഇതിനിടയിൽ അഞ്ചുവർഷം മുമ്പ് സുഹൃത്തി​െൻറ വീട്ടിലെ പ്ലാവിൽ ചക്കപറിക്കാൻ കയറിയപ്പോഴാണ് വീണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ഉൾപ്പെടെ ആശുപത്രികളിൽ ദീർഘകാലം ചികിത്സ നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഇതിനിടെ, ഭാര്യ സുധേഷിനെ ഉപേക്ഷിച്ചതായി ശങ്കരൻ പറയുന്നു. മകനെ പരിചരിക്കാൻ ആരുമില്ലാത്തതിനാൽ ജോലിക്ക് പോകാനും പറ്റാതെയായി. മക​െൻറയും ഭാര്യയുടെയും ചികിത്സക്കായുണ്ടായ കടം തീർക്കാൻ ആകെയുണ്ടായിരുന്ന അഞ്ചുസ​െൻറ് ഭൂമിയും വിൽക്കേണ്ടിവന്നതോടെയാണ് നാലുകൊല്ലം മുമ്പ് വാടക വീട്ടിലേക്ക് താമസംമാറ്റിയത്. നേരേത്തതന്നെ ജീവിതശൈലീ രോഗങ്ങൾ വേട്ടയാടിയിരുന്ന ശങ്കരൻ ഇപ്പോൾ വൃക്ക രോഗബാധിതനുമാണ്. നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോൾ കുടുംബത്തി​െൻറ ജീവൻ നിലനിർത്തുന്നത്. വീട്ടുവാടകക്കും മക​െൻറയും ത​െൻറയും ചികിത്സക്കുമുൾപ്പടെ പണം കണ്ടെത്തേണ്ടതുണ്ട്. സ്വന്തമായൊരു വീടും ത​െൻറയും മക്കളുടെയും രോഗമുക്തിയുമാണ് ഈ 63കാര​െൻറ സ്വപ്നം. സർക്കാറി​െൻറ ഭവനനിർമാണ പദ്ധതികളിൽ അപേക്ഷ നൽകിയെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തതിനാൽ സഹായമൊന്നും ലഭിച്ചില്ല. ഈ കുടുംബത്തിന് ഉദാരമതികളുടെ സഹായം ആവശ്യമാണ്. സഹായങ്ങൾ ചീക്കോന്ന് എസ്.ബി.ഐ ശാഖയിലുള്ള 67255795204 എന്ന എസ്.ബി അക്കൗണ്ടിലേക്ക് അയക്കണം. ഐ.എഫ്.എസ്.സി കോഡ്: SBIN 70574.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.