വിദ്യാർഥികൾക്ക് ഗൗരവ വായനക്ക് അവസരമൊരുക്കണം -പി.സുരേന്ദ്രൻ

തിരുവമ്പാടി: വിദ്യാർഥികൾക്ക് ഗൗരവവായനക്ക് അവസരം തുറന്നിടണമെന്ന് കഥാകൃത്ത് പി. സുരേന്ദ്രൻ. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയത്തിലെ ക്ലാസ് ഗ്രന്ഥശാലകളുടെ ഉദ്ഘാടനം പി. സുരേന്ദ്രൻ നിർവഹിച്ചു. 27 ക്ലാസ് മുറികളിലാണ് ഗ്രന്ഥശാല സജ്ജീകരിച്ചിരിക്കുന്നത്. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. കുര്യാക്കോസ് കൊച്ചു കൈപ്പേൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.എം. സണ്ണി, പി.ടി.എ പ്രസിഡൻറ് തങ്കച്ചൻ പുരയിടത്തിൽ, അധ്യാപകരായ ഇ.ജെ. തങ്കച്ചൻ, മിനി ജോർജ്, ലിൻസി ജോസഫ്, വിദ്യാർഥി പ്രതിനിധി നന്ദന മുരളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.