ക്ലാസ് ലൈബ്രറി ഉദ്ഘാടനം

മേപ്പയൂർ: മേപ്പയൂർ നോർത്ത് എം.എൽ.പി സ്കൂളിൽ മാതൃസംഗമവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും നടത്തി. ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. അധ്യാപക അവാർഡ് ജേതാവും ഉപജില്ല വിദ്യാഭ്യാസ ഓഫിസറുമായ വിശ്വനാഥന് കെ.പി. കരുണാകരൻ മാസ്റ്റർ ഉപഹാരം നൽകി. മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഇ.വിശ്വനാഥൻ നിർവഹിച്ചു. ലഹരിക്കെതിരെ ബോധവത്കരണ സന്ദേശവുമായി ഫിലിപ് മമ്പാടും മഹേഷ് ചിത്രവർണവും ചേർന്ന് നയിച്ച വാക്കും വരയും എന്ന പരിപാടിയും അരങ്ങേറി. ഗ്രാമ പഞ്ചായത്തംഗം കെ.രതീഷ് അധ്യക്ഷതവഹിച്ചു. വേണുഗോപാലൻ, മാനേജർ ടി.പി.അബ്ദുൾ മജീദ്, പി.ടി.എ പ്രസിഡൻറ് ബിജു അനത, എച്ച്.എം.ടി.പി.റൈന, ബി.കെ.പുഷ്പ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.