സി.ഡബ്യൂ.ആർ.ഡി.എം ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തി

കുന്ദമംഗലം: സി.ഡബ്ല്യൂ.ആർ.ഡി.എം കാഷ്വൽ കരാർ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമര സഹായസമിതിയുടെ നേതൃത്വത്തിൽ ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തി. ജോലിനിഷേധത്തിനെതിരെ കഴിഞ്ഞ 24 ദിവസമായി കരാർ തൊഴിലാളികൾ സത്യഗ്രഹ സമരത്തിലാണ്. ഇതിനിടെ ചർച്ചയിൽ പ്രശ്നം തീർന്നിരുന്നെങ്കിലും ഒത്തുതീർപ്പ് വ്യവസ്ഥയിൽനിന്ന് മാനേജ്മ​െൻറ് പിറകോട്ട് പോയതിനാൽ സമരം തുടരേണ്ടിവരുകയായിരുന്നെന്നാണ് തൊഴിലാളികൾ പറയുന്നത്. എ.ഐ.ടി.യു.സി. യൂനിയ​െൻറ നേതൃത്വത്തിലാണ് സമരം. മാർച്ച് ഗേററിൽ പോലീസ് തടഞ്ഞു. എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ജനാർദനൻ കളരിക്കണ്ടി അധ്യക്ഷത വഹിച്ചു. ഇ.സി. സതീഷൻ, കെ. നാസർ, ചൂലൂർ നാരായണൻ എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ വി.കെ. ദിനേശൻ സ്വാഗതവും ഡി. സുന്ദരൻ നന്ദിയും പറഞ്ഞു. മാർച്ചിന് എം. ബാലസുബ്രഹ്മണ്യൻ, വി.പി. വിജയകുമാർ, ഒ. രവീന്ദ്രൻ, കെ.കെ. കൃഷ്ണൻകുട്ടി, കെ.പി. സഹദേവൻ, അബൂബക്കർ, ശ്രീനിവാസൻ, ഉഷാദേവി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.