വിവാഹദിന വാർഷികാഘോഷം കിടപ്പുരോഗികളോടൊപ്പം

കടലുണ്ടി: വിവാഹദിന വാർഷികം ദമ്പതികൾ കിടപ്പു രോഗികളോടൊപ്പം ആഘോഷിച്ചു. കടലുണ്ടി മാതവമ്പാട്ട് ഹരിഹരൻ-പ്രബീജ ദമ്പതികളാണ് ആഘോഷത്തിനായി കരുതിവെച്ച തുകയുമായി നവധാര പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിലെത്തിയത്. ഇതോടൊപ്പം ക്ലിനിക്കിലെത്തുന്ന രോഗികൾക്കായി ഭക്ഷണക്കിറ്റുകളും എത്തിച്ചിരുന്നു. പെയിൻ ആൻഡ് പാലിയേറ്റിവ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നാരായൺ പുതുക്കുടി ഫണ്ട് ഏറ്റുവാങ്ങി. വെൺമണി ഹരിദാസ് അധ്യക്ഷത വഹിച്ചു. ഫൈസൽ തയ്യിൽ, നന്ദൻ കാക്കാതിരുത്തി, കെ.പി. ഹരീന്ദ്രൻ, സി. അബ്ദുറഹിമാൻ, സന്തോഷ് പി. ഉണ്ണികുന്നത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. മുരളീധരഗോപൻ സ്വാഗതവും ചീഫ് കോഒാഡിനേറ്റർ ഉദയൻ കാർക്കോളി നന്ദിയും പറഞ്ഞു. ........................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.