കാൻസർമുക്​ത കൊടിയത്തൂർ: വളൻറിയർമാർക്ക്​ പരിശീലനം നൽകി

കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിൽ ആരംഭിച്ച സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി വളൻറിയർ പരിശീലനം നൽകി. പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്നും ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റുകളിൽനിന്നും തെരഞ്ഞെടുത്ത 200 സന്നദ്ധ പ്രവർത്തകർക്കാണ് ഏകദിന പരിശീലനം നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റി ചെയർമാൻ ഡി. കൃഷ്ണനാഥ് പൈ, മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ, മെഡിക്കൽ ഒാഫിസർ േഡാ. അമൃത എന്നിവർ ക്ലാസെടുത്തു. കാൻസർ: അറിയാൻ, കണ്ടെത്താൻ, കീഴ്പ്പെടുത്താൻ എന്ന തലക്കെേട്ടാടെ തിരുവനന്തപുരം റീജനൽ കാൻസർ സ​െൻറർ, കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി, കൊടിയത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം, പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി, സാമൂഹിക സന്നദ്ധസംഘടനകൾ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി കോഒാഡിനേറ്റർ ഉമർ പുതിയോട്ടിൽ സ്വാഗതവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. സണ്ണി നന്ദിയും പറഞ്ഞു. പരിശീലനം ലഭിച്ച വളൻറിയർമാർ ഇതി​െൻറ ഭാഗമായി പഞ്ചായത്തിലെ 5,000ത്തിലേറെ വീടുകളിൽ സന്ദർശിച്ച് വിവര ശേഖരണം നടത്തും. തുടർന്ന് രോഗനിർണയ ക്യാമ്പ്, അത്യാധുനിക സംവിധാനങ്ങളോടെയുള്ള മെഗാ മെഡിക്കൽ ക്യാമ്പ്, തുടർചികിത്സ, പുനരധിവാസം എന്നിവയാണ് പദ്ധതിയിൽ. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ്, അംഗങ്ങളായ ആമിന തറമ്മൽ, ചേറ്റൂർ മുഹമ്മദ്, സാറ, സാബിറ തറമ്മൽ, പാലിയേറ്റിവ് പ്രവർത്തകരായ പി.കെ. ഖാദർ, ഹബീബ്റഹ്മാൻ അറക്കൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.