തിരുവങ്ങൂർ യു.പി സ്കൂളി​െൻറ 125ാം വാർഷികാഘോഷം തുടങ്ങി

ചേമഞ്ചേരി: തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകിയ തിരുവങ്ങൂർ യു.പി സ്കൂളി​െൻറ 125ാം വാർഷികാഘോഷത്തിന് വർണാഭ തുടക്കം. പൂർവവിദ്യാർഥിയും മുൻ ഹെഡ്മാസ്റ്ററുമായ ടി. ബാലകൃഷ്ണൻ പതാക ഉയർത്തി. സാഹിത്യകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. പന്തലായനി ബി.പി.ഒ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ പി.കെ. രാമകൃഷ്ണൻ, സ്കൂൾ മാനേജർ കെ. ബാലൻ, സി.കെ. ബാലകൃഷ്ണൻ, യു.കെ. രാഘവൻ, ശശി കൊളോത്ത്, എ.ആർ. ഷമീർ, കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.