കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൃഷിക്കാരു​െട ശത്രുക്കൾ -പി.ടി. ജോസ്​

കോഴിക്കോട്: കൃഷിക്കാരെ കൊള്ളയടിച്ച് കോർപറേറ്റുകളെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാറിറും കൃഷിക്കാരെ അവഗണിക്കുന്ന സംസ്ഥാന സർക്കാറും നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ് കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൃഷിക്കാരുെട ശത്രുക്കളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർഷക നേതാവും, കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന ജോസഫ് കൈനടിയുടെ 11ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ല പ്രസിഡൻറ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. വി.സി. ചാണ്ടി, ജോൺ പൂതക്കുഴി, ജോസ്, ജോസഫ് കൈനടി, ബേബി കാപ്പുകാട്ടിൽ, കെ.കെ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.