പി.എസ്.സി റാങ്ക് ജേതാവിനെ അനുമോദിച്ചു

താമരശ്ശേരി: കേരള പബ്ലിക് സര്‍വിസ് കമീഷന്‍ പരീക്ഷയില്‍ ഉന്നത റാങ്ക് നേടി താമരശ്ശേരി ജില്ല ട്രഷറിയില്‍ ജോലിയില്‍ പ്രവേശിച്ച പി.പി. ഷാഹിദയെ താമരശ്ശേരി യൂനിറ്റ് എം.എസ്.എസ് കമ്മിറ്റി അനുമോദിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി പി. ബിജുരാജ് ഉപഹാരം നല്‍കി. ടി.പി. ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.പി. മജീദ്, ഹംസ, പി.കെ. കോയ, ഉസ്മാന്‍ പി. ചെമ്പ്ര, എം.പി. അഷ്‌റഫ്, ഒ.പി. അബ്ദുള്ള, സി. ഹുസ്സയിന്‍, കെ. അബ്ദുല്‍ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.